Connect with us

Malappuram

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് നവസാരഥികൾ

ടി മുഈനുദ്ദീന്‍ സഖാഫി പ്രസിഡൻ്റ്, സി കെ ശക്കീര്‍ ജനറല്‍ സെക്രട്ടറി, ടി സിദ്ദീഖ് സഖാഫി ഫൈനാന്‍സ് സെക്രട്ടറി.

Published

|

Last Updated

മലപ്പുറം | ‘നേരിന് കാവലിരിക്കുക’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് അംഗത്വ കാമ്പയിൻ്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന് പ്രൗഢ സമാപനം. കൊണ്ടോട്ടികുഴിമണ്ണ ഇസ്സത് ക്യാമ്പസില്‍ നടന്ന കൗണ്‍സിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. സി കെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി പ്രാര്‍ഥന നടത്തി.

സുലൈമാന്‍ മുസ്‌ലിയാര്‍ കുഴിമണ്ണ പതാക ഉയര്‍ത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി,  എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ വിഷയാവതരണം നടത്തി. ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്,   അബ്ദുർറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്‌സനി,  മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ വിവിധ വകുപ്പുകളുടെ  റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികള്‍ : ടി മുഈനുദ്ദീന്‍ സഖാഫി (പ്രസിഡൻ്റ്), സി കെ ശക്കീര്‍ (ജനറല്‍ സെക്രട്ടറി), ടി സിദ്ദീഖ് സഖാഫി (ഫൈനാന്‍സ് സെക്രട്ടറി).
സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി (വൈസ് പ്രസിഡൻ്റുമാര്‍). പി പി മുജീബ് റഹ്മാന്‍, പി ടി നജീബ്, സി കെ എം ഫാറൂഖ്, പി കെ മുഹമ്മദ് ഷാഫി, ദുല്‍ഫുഖാര്‍ സഖാഫി, പി യൂസുഫ് സഅദി, എം അബ്ദുറഹ്മാന്‍ (സെക്രട്ടറിമാര്‍).