Connect with us

Kuwait

നാടുകടത്താന്‍ വിധിക്കപ്പെട്ടവര്‍ക്കായി പുതിയ കേന്ദ്രം സജ്ജമാവുന്നു; ഒക്ടോബറില്‍ പൂര്‍ത്തിയാകും

സുലൈബിയയിലെ സുരക്ഷാ സേനയുടെ ജനറല്‍ അഡ്മിനിസ്‌ട്രെഷന്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള മുന്‍ ജുവൈനല്‍ ജയിലിന്റെ അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടത്തിലാണ് പുതിയ ജയില്‍ ഒരുങ്ങുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ നാടുകടത്താന്‍ വിധിക്കപ്പെട്ടവരെ  നിലവിലെ കേന്ദ്രത്തില്‍ നിന്നും പുതിയ ജയിലിലേക്ക് മാറ്റാന്‍ പദ്ധതി. പഴയ തടവറയില്‍ നിന്നും തടവുകാരെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നത് അടുത്ത ഒക്ടോബറില്‍ നടപ്പിലാക്കുമെന്ന് മന്ത്രാലയത്തിലെ ജയില്‍ കാര്യവിഭാഗം അറിയിച്ചു. സുലൈബിയയിലെ സുരക്ഷാ സേനയുടെ ജനറല്‍ അഡ്മിനിസ്‌ട്രെഷന്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള മുന്‍ ജുവൈനല്‍ ജയിലിന്റെ അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടത്തിലാണ് പുതിയ ജയില്‍ ഒരുങ്ങുന്നത്.

പൂര്‍ണ്ണമായും നവീകരിച്ച കെട്ടിടത്തില്‍ 2000പുരുഷ തടവുകാരെയും 500സ്ത്രീ തടവുകാരേയും പാര്‍പ്പിക്കാന്‍ കഴിയും. എയര്‍ ലൈന്‍ റിസര്‍വേഷന്‍ ഓഫീസുകള്‍,ജനറല്‍ ഡിപാര്‍ട്ട് ഓഫ് ക്രിമിനല്‍ എവിടന്‍സുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള മറ്റ് ഓഫീസുകള്‍,സ്ത്രീകള്‍ക്കും പുരുഷന്‍ മാര്‍ക്കുമായി വേറെ വേറെ ഉള്ള രണ്ട്‌മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളും പുതിയ കേന്ദ്രത്തില്‍ ഉണ്ട്. നിലവിലെ തടവറ ജീര്‍ണിച്ചു താമസ യോഗ്യമല്ലാതായതിനാലാണ് തടവുകാരെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം തടവുകാര്‍ക്ക് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ പൊതു ധാരയിലെത്തിക്കുന്നതിന്നായി ഈ വര്‍ഷം മുതല്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചാതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്ക ഹൈസ്‌കൂളില്‍ പഠിക്കുന്ന തടവുകാര്‍ക്ക് ഇതാദ്യമായി ജയിലിനുള്ളില്‍ തന്നെ പരീക്ഷ എഴുതാന്‍ കഴിഞ്ഞതായും തടവുകാരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാനും കഴിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest