Kerala
മർകസ് നോളജ് സിറ്റിയിൽ പുതിയ കോഴ്സുകൾ: ഫെസ് ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ്; അക്കാദമിക് കരാർ ഒപ്പിട്ടു
യോനപ്പോയ സർവകലാശാലയുമായി സഹകരിച്ച് നാല് വർഷ ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം ഓണേഴ്സ് കോഴ്സാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്.
കോഴിക്കോട് | മർകസ് നോളജ് സിറ്റിയിലെ ഫെസ് ഇൻ ഹോട്ടലിന്റെ ആഭിമുഖ്യത്തിൽ മർകസ് നോളജ് സിറ്റിയിൽ ഈ വർഷം ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ പുതിയ കോഴ്സുകൾ ആരംഭിക്കും. ഇതുസംബന്ധമായി യേനപ്പോയ യൂനിവേഴ്സിറ്റിയുമായി ഫെസ് ഇൻ ഹോട്ടൽ മാനേജ്മെന്റ്അക്കാദമിക് കരാർ ഒപ്പ് വെച്ചു. കഴിഞ്ഞ ദിവസം മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്.
യോനപ്പോയ സർവകലാശാലയുമായി സഹകരിച്ച് നാല് വർഷ ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം ഓണേഴ്സ് കോഴ്സാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്. ഒപ്പം മൂന്ന് വർഷത്തെ ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം, രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം എന്നീ കോഴ്സുകളും ഈ വർഷം ആരംഭിക്കും.
ഇന്റേൺഷിപ്പ് ഇൻഡസ്ട്രി വിദഗ്ധരുടെ കീഴിൽ ഫെസ് ഇൻ ഹോട്ടലിൽ വെച്ച് നൽകും. നിരവധി ജോലി സാധ്യതകളുള്ള ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഉടനെ ആരംഭിക്കും. ഇന്ത്യയിൽ നിന്നും വിദേശ രാഷ്ട്രങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകും.
ചടങ്ങിൽ ഫെസ് ഇൻ മാനേജിംഗ് ഡയറക്ടർ എം കെ ശൗക്കത്ത് അലി, മർകസ് നോളജ് സിറ്റി എജ്യുക്കേഷൻ ഡയറക്ടർ അമീർ ഹസൻ, യേനപ്പോയ യൂനിവേഴ്സിറ്റി പ്രതിനിധികളായ ഡോ. ടോബിൻ ജോസഫ്, പരിണിത എസ് പവാർ, മെർവിൻ വാസ് അഭിജിത്ത് ഗുപ്ത, ജെ ഡി ടി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രൊഫ. കെ കെ ഹമീദ്, വൈസ് പ്രിൻസിപ്പൽ വി ടി ഇബ്റാഹീം അഫ്സൽ, ഫെസ് ഇൻ ഡയറക്ടർമാരായ മുഹമ്മദ് റിയാസ്, മുഹമ്മദ് സർഫറാസ്, മുഹമ്മദ് സ്വഫ്്വാൻ, ലാന്റ്മാർക്ക് വില്ലേജ് ജനറൽ മാനേജർ ശബീർ, ടൈഗ്രീസ് വാലി ഡയറക്ടർ ഡോ. ശാഹുൽ ഹമീദ്, എയ്മർ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മോൻ, ഫെസ് ഇൻ ജനറൽ മാനേജർ അഫ്സൽ അഹ്്മദ് പങ്കെടുത്തു.
കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ +91 9645547000.