National
പുതിയ കൊവിഡ് വകഭേദം എക് ഇ മുംബൈയില്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
ഒമിക്രോണ്‍ ബിഎ.2 സബ് വേരിയന്റിനേക്കാള്‍ 9.8 ശതമാനം കൂടുതല്‍ പകര്‍ച്ചവ്യാധിയാണ് എക്‌സ്ഇ സബ് വേരിയന്റെന്ന് അധികൃതര്‍
മുംബൈ | കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റിന്റെ സബ് വേരിയന്റ് ആയ എക്‌സ് ഇ ആദ്യമായി രാജ്യത്ത് സ്ഥിരീകരിച്ചു. മുംബൈയില്‍ ആണ് ഒരാള്‍ക്ക് പുതിയ രോഗാണു സ്ഥിരീകരിച്ചത്. കപ്പ വേരിയന്റിന്റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്.
ബിഎംസിയുടെ കസ്തൂര്‍ബ ആശുപത്രിയിലെ ജീനോം സീക്വന്‍സിംഗ് ലാബില്‍ 11ാം ബാച്ചില്‍ 376 സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് നടത്തിയിരുന്നു. അതില്‍ മുംബൈയില്‍ നിന്നുള്ള 230 സാമ്പിളുകളില്‍ 228 എണ്ണത്തിലും ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ ബിഎ.2 സബ് വേരിയന്റിനേക്കാള്‍ 9.8 ശതമാനം കൂടുതല്‍ പകര്‍ച്ചവ്യാധിയാണ് എക്‌സ്ഇ സബ് വേരിയന്റെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ, കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളിലും ഏറ്റവും പകര്‍ച്ചവ്യാധി ബി എ 2 വേരിയന്റായിരുന്നു. BA.1, B.A. 2 സബ് വേരിയന്റുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ചാണ് എക്‌സ് ഇ വേരിയന്റ് ഉണ്ടാകുന്നത്. പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ഇതിനെ സ്റ്റെല്‍ത്ത് വേരിയന്റ് എന്നും വിളിക്കുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെയുള്ള വേരിയന്റിനേക്കാള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്ന് എക്‌സ് ഇ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടനിലാണ് എക്‌സ് ഇ വേരിയന്റ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.