Connect with us

National

രാജസ്ഥാനില്‍ മന്ത്രിസഭ രാജിവെച്ചു; പുനഃസംഘാടനം നാളെ

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ജയ്പൂരിലെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്.

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാന്‍  മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജി സമര്‍പ്പിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ജയ്പൂരിലെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്. നാളെ മന്ത്രിസഭാ പുനഃസംഘാടനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഞായറാഴ്ച സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹത്തെ തുടർന്നാണ് മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നത്.

Latest