Uae
അബൂദബിയിൽ നഴ്‌സറി പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ
ഒരു ദിവസം പ്രായമായ കുട്ടിക്കും സീറ്റ്.
അബൂദബി|നഴ്‌സറി പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). 2025-2026 അധ്യയന വർഷം മുതൽ നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നഴ്‌സറിയിൽ സീറ്റ് നൽകണമെന്നാണ് നിർദേശം. നഴ്‌സറിയിൽ പ്രവേശനത്തിന് അപേക്ഷിച്ച് സീറ്റുണ്ടെങ്കിൽ “ഒരു ദിവസം പ്രായമായ കുട്ടിക്കു പോലും’ പ്രവേശനം നൽകാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ സുതാര്യവും എല്ലാ കുടുംബങ്ങൾക്കും പ്രാപ്യവുമാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ സുതാര്യവും എല്ലാ കുടുംബങ്ങൾക്കും പ്രാപ്യവുമാക്കും.
ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്നും നിയമം അനുശാസിക്കുന്ന അവകാശങ്ങൾ ലഭിക്കുന്നുവെന്നും ഉറപ്പാക്കും. ഓരോ കുട്ടിക്കും വിദ്യാഭ്യാസം ആർജിക്കാൻ സാധിക്കുംവിധമുള്ള അന്തരീക്ഷം നഴ്‌സറിയിൽ ഒരുക്കണം. വാക്‌സീൻ എടുത്തില്ലെന്നോ പ്രായമായില്ലെന്നോ കാരണത്താൽ നഴ്‌സറി പ്രവേശനം നിഷേധിക്കരുത്. അഡെക് വ്യക്തമാക്കി.
നിലവിൽ അബൂദബിയിൽ ഇരുനൂറോളം നഴ്‌സറികളാണുള്ളത്. രണ്ട് വർഷത്തിനകം 4,000 സീറ്റുകൾ സൃഷ്ടിക്കുംവിധം 10 പുതിയ നഴ്‌സറികൾ കൂടി തുറക്കും. 2040 ഓടെ കൂടുതൽ നഴ്‌സറികൾ ഉണ്ടാവും. 32,000 കുട്ടികൾക്ക് അവസരമൊരുക്കാനാണ് പദ്ധതി.
---- facebook comment plugin here -----