Connect with us

National

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്റെ ആവശ്യം ചര്‍ച്ചക്കെടുക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്‌നാട്

കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയിന്മേല്‍ പഠനത്തിന് വേണ്ടിയുള്ള അനുമതി നല്‍കുകയാണെങ്കില്‍ അത് സുപ്രീംകോടതി വിധിയ്ക്ക് എതിരാകും

Published

|

Last Updated

ചെന്നൈ |  മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ചക്കെടുക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തില്‍ പറയുന്നു

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിപാലിക്കുന്നത് തമിഴ്നാട് സര്‍ക്കാരാണ്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയിന്മേല്‍ പഠനത്തിന് വേണ്ടിയുള്ള അനുമതി നല്‍കുകയാണെങ്കില്‍ അത് സുപ്രീംകോടതി വിധിയ്ക്ക് എതിരാകും. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി തമിഴ്‌നാട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

 

Latest