Connect with us

congress

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പുതിയ ഡി സി സി അധ്യക്ഷന്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും

പി കെ ഫൈസല്‍ കാസര്‍കോട് ഡി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യാതിഥിയാകും

Published

|

Last Updated

കണ്ണൂര്‍ |  സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് പുതിയ ഡി സി സി അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കും. പി കെ ഫൈസല്‍ കാസര്‍കോട് ഡി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യാതിഥിയാകും. കണ്ണൂര്‍ ഡി സി സി അധ്യക്ഷനായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങിലും കെ സുധാകരന്‍ പങ്കെടുക്കും.

തൃശൂര്‍ ഡി സി സി പ്രസിഡന്റായി ജോസ് വെള്ളൂര്‍ ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏല്‍ക്കുന്ന ചടങ്ങിലും വി ഡി സതീശന്‍ പങ്കെടുക്കും

എന്‍ ഡി അപ്പച്ചന്‍ രണ്ടാം തവണയും വയനാട് ഡി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കും. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് അപ്പച്ചന്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. ചടങ്ങില്‍ കെ പി സി സി പ്രതിനിധിയായി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ പങ്കെടുക്കും.

കഴിഞ്ഞ ദിവസം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ചുമതലയേറ്റിരുന്നു

---- facebook comment plugin here -----

Latest