Kerala
മര്‍കസ് ഇഹ്യാഉസ്സുന്നക്ക് നവ സാരഥികള്‍
പ്രബോധകർ ലക്ഷ്യബോധമുള്ളവരാവണമെന്ന് കാന്തപുരം
കാരന്തൂര്‍| ജാമിഅഃ മര്‍കസ് വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ 2024-25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങുന്ന പ്രബോധകരുടെ സംസാരവും ഇടപെടലും വ്യക്തിജീവിതവും ജനമനസ്സുകളെ സ്വാധീനിക്കുന്നതും പൊതുസമൂഹത്തിനും സ്വന്തത്തിനും ഉപകാരപ്രദവുമാവണം. ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയുമാവണം പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കര്‍മപരിപാടികളാണ് യൂണിയന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതിയിലുണ്ട്.
മര്‍കസ് സീനിയര്‍ മുദര്‍രിസ് വിപിഎം ഫൈസി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പുതിയ കമ്മിറ്റിക്ക് ആശംസ നേര്‍ന്നു. പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, കെ എം ബശീര്‍ സഖാഫി, അബ്ദുസത്താര്‍ കാമില്‍ സഖാഫി സംബന്ധിച്ചു.
ഭാരവാഹികള്‍: സയ്യിദ് മുഅമ്മില്‍ ബാഹസന്‍(പ്രസിഡന്റ്), അന്‍സാര്‍ പറവണ്ണ(ജനറല്‍ സെക്രട്ടറി), ശുഹൈബ് ചേളാരി(ഫൈനാന്‍സ് സെക്രട്ടറി), സയ്യിദ് മുഹ്സിന്‍ ജീലാനി കൊടുങ്ങല്ലൂര്‍(വൈസ് പ്രസിഡന്റ്), ഹാഫിള് ഖലീല്‍ വട്ടോളി(വര്‍ക്കിങ് സെക്രട്ടറി) റബീഹ് ഒറ്റപ്പാലം, ഹാഫിള് ഉനൈസ് തൃശൂര്‍, ഹസീബ് പുത്തനത്താണി, തന്‍സീഹ് കല്‍പകഞ്ചേരി, ഹബീബ് ഒതളൂര്‍, സഫ്വാന്‍ ഇന്ത്യനൂര്‍, ഇര്‍ശാദ് ചെറുവട്ടി, ഇസ്ഹാഖ് ചിയ്യൂര്‍, ഇര്‍ശാദ് യു പി((സെക്രട്ടറിമാര്‍), ഇല്യാസ് ബെളിഞ്ച, നസീം പറമ്പില്‍ ബസാര്‍, ഹാഫിള് മുഹമ്മദ് തളിപ്പറമ്പ്, റബിഅ് കക്കാട്(അംഗങ്ങള്‍)