Connect with us

Kozhikode

എം എസ് ഒക്ക് പുതിയ സാരഥികള്‍

സയ്യിദ് മുഹമ്മദ് ഫത്ഹുല്ല (പ്രസി.), മുഹമ്മദ് അസ്ലം ആര്യനാട് (ജന. സെക്ര.), അല്‍ അമീന്‍ കായംകുളം (ഫിനാന്‍സ് സെക്ര.).

Published

|

Last Updated

ആറ്റിങ്ങല്‍ | മഖ്ദൂമിയ്യ ദഅ്‌വാ കോളജ് വിദ്യാര്‍ഥി സംഘടനയായ എം എസ് ഒക്ക് (മഖ്ദൂമിയ്യ സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി മഖ്ദൂമിയ്യ ദഅ്‌വാ കോളജ് മാനേജര്‍ സയ്യിദ് സൈനുദ്ധീന്‍ ബാഅലവി തങ്ങളുടെ അധ്യക്ഷതയില്‍ അഷ്റഫ് ബുഖാരി ആക്കോട് ഉദ്ഘാടനം ചെയ്തു. ‘വിദ്യാര്‍ഥി സംഘടനയുടെ ധര്‍മം’ എന്ന പ്രമേയത്തില്‍ മഖ്ദൂമിയ്യ വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് ഷാഹുല്‍ ഹമീദ് അല്‍ ബുഖാരി പ്രഭാഷണം നടത്തി. മുഹമ്മദ് നസീബ് ജൗഹരി, ശബീര്‍ സുറൈജി, അലി അന്‍വര്‍ സര്‍ കോട്ടക്കല്‍ പ്രസംഗിച്ചു.

2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ഫത്ഹുല്ല (പ്രസി.), സയ്യിദ് അഹ്‌മദ് സുലൈം ലക്ഷദ്വീപ്, സയ്യിദ് മുഹമ്മദ് വളവുപച്ച, സയ്യിദ് ഹബീബ് ആലപ്പുഴ, സല്‍മാന്‍ പള്ളിക്കല്‍, മുഹമ്മദ് ഉവൈസ് മണ്ണഞ്ചേരി (വൈസ് പ്രസി.) മുഹമ്മദ് അസ്ലം ആര്യനാട് (ജന. സെക്ര.), മുസമ്മില്‍ കണ്ണൂര്‍, മുഹമ്മദ് സുഫിയാന്‍ തമിഴ്‌നാട്, മുഹ്‌സിന്‍ കഞ്ഞിപ്പുഴ, മുഷ്ത്താഖ് വള്ളക്കടവ് (ജോ. സെക്ര.) അല്‍ അമീന്‍ കായംകുളം (ഫിനാന്‍സ് സെക്ര.). പുതിയ കമ്മിറ്റി പ്രഖ്യാപനം സയ്യിദ് സൈനുദ്ദീന്‍ ബാ അലവി നിര്‍വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി അസ്ലം കരുനാഗപ്പള്ളി സ്വാഗതവും ജോയിന്റ് സെക്രട്ടറി മുസമ്മില്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest