Connect with us

Uae

സ്തനാര്‍ബുദത്തിന് പുതിയ മരുന്ന്; അംഗീകാരം നല്‍കി യു എ ഇ ആരോഗ്യ മന്ത്രാലയം

ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പുതിയ മരുന്നിനാണ് യു എ ഇ ആരോഗ്യവിഭാഗം അനുമതി നല്‍കിയിരിക്കുന്നത്.

Published

|

Last Updated

അബൂദബി | സ്തനാര്‍ബുദ രോഗികള്‍ക്കായി എം എസ് ഡി ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ പുതിയ മരുന്നിന് യു എ ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പുതിയ മരുന്ന് ലഭ്യമാകും. ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പുതിയ മരുന്നിനാണ് യു എ ഇ ആരോഗ്യവിഭാഗം അനുമതി നല്‍കിയിരിക്കുന്നത്. അമേരിക്കക്ക് ശേഷം ലോകത്ത് ഈ മരുന്നിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് യു എ ഇ. യു എ എയിലെ കാന്‍സര്‍ രോഗികളില്‍ 21.4 ശതമാനവും സ്തനാര്‍ബുദം ബാധിച്ചവരാണ്.

കീമോ തെറാപ്പിക്ക് ഒപ്പമാണ് പുതിയ മരുന്ന് നല്‍കുന്നത്. ഓരോ മൂന്നാഴ്ചയിലും 200 മുതല്‍ 400 എം ജി വരെ ഞരമ്പുകളിലൂടെ കുത്തിവെച്ചാണ് മരുന്ന കയറ്റുന്നത്. സ്തനാര്‍ബുദത്തിന്റെ കാഠിന്യം നിറഞ്ഞ അവസ്ഥയിലുള്ള രോഗികളില്‍ പ്രതീക്ഷ നല്‍കുന്ന മരുന്നാണ് ലഭ്യമാക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

 

Latest