National
പുതിയ അതിവേഗ പാത ഉടന്‍ തുറക്കും: നിതിന്‍ ഗഡ്കരി
യുഇആര്‍ 2 രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അര്‍ബന്‍ എക്സ്പ്രസ് വേയായിരിക്കും.
ന്യൂഡല്‍ഹി| പുതുതായി നിര്‍മ്മിച്ച അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ് (യുഇആര്‍) 2 ഉടന്‍ തുറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ കുണ്ഡ്‌ലിയില്‍ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3-ലേക്കുള്ള യാത്ര സമയം 20 മിനിറ്റായി കുറയുമെന്നും ഗഡ്കരി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ യുഇആര്‍ 2 പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. യുഇആര്‍ 2 രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അര്‍ബന്‍ എക്സ്പ്രസ് വേയായിരിക്കും. ഇത് ഡല്‍ഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള ഗതാഗത പ്രശ്നം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഡിസംബറിന് മുമ്പ് എക്സ്പ്രസ് വേ തുറക്കുമെന്ന് മേയ് മാസം ഗഡ്കരി പറഞ്ഞിരുന്നു.