Connect with us

hajj

പുതിയ ഹജ്ജ് കമ്മിറ്റി പ്രഥമയോഗം മൂന്നിന്

യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും

Published

|

Last Updated

കോഴിക്കോട് | പുന:സംഘടിപ്പിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രഥമയോഗം അടുത്ത മാസം മൂന്നിന് തിരുവനന്തപുരത്ത് നടക്കും. ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും. പി വി അബ്ദുല്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, പറവൂര്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ സഫര്‍ കായല്‍, താനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ അക്ബര്‍ പി ടി, നീലേശ്വരം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി പി പി, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കെ ഉമ്മര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുഹമ്മദ് കാസിം കോയ കെ എം, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. പി എ സൈദ് മുഹമ്മദ്, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ എന്നിവരാണ് അംഗങ്ങള്‍. മലപ്പുറം കലക്ടര്‍ എക്‌സ് ഒഫീഷ്യോ അംഗമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

Latest