Connect with us

First Gear

പുതിയ ഹ്യുണ്ടായി അൽകാസർ; വിലയും സവിശേഷതകളും അറിയാം

വശങ്ങളിൽ, പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, വലിയ റിയർ ക്വാർട്ടർ വിൻഡോകൾ, ബ്ലാക്ക്-പെയിൻ്റ് ക്ലാഡിംഗ്, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ എന്നിവയാണ് വലിയ മാറ്റം

Published

|

Last Updated

ഹ്യുണ്ടായ് ഇന്ത്യ അതിൻ്റെ 7 സീറ്റർ എസ്‌യുവിയായ അൽകാസറിൻ്റെ നവീകരിച്ച പതിപ്പ്‌ പുറത്തിറക്കി. അത്ര ഹിറ്റല്ലാത്ത മോഡൽ വിപണിയിൽ ചലനമുണ്ടാക്കാൻ ചില പരിഷ്‌കരണങ്ങളുമായാണ്‌ വരുന്നത്‌.

ക്രെറ്റയുടെ സെവൻ സീറ്റർ എന്ന പേരുണ്ടായിരുന്ന അൽകാസർ ഇത്തവണ ആ പേര്‌ വേണ്ടെന്ന്‌ വെച്ചിട്ടുണ്ട്‌. എച്ച് ആകൃതിയിലുള്ള കണക്‌റ്റ് ചെയ്‌ത LED DRL-കൾ, ഒരു വലിയ റേഡിയേറ്റർ ഗ്രിൽ, വിശാലമായ സ്‌കഫ് പ്ലേറ്റ് എന്നിവയ്‌ക്കൊപ്പം ബച്ച് ലുക്കിംഗ് ഫ്രണ്ട് ഫെയ്‌സ്‌റ്റ് അടങ്ങുന്ന ബോൾഡ്-ലുക്ക് ഡിസൈനാണ്‌ കാറിനുള്ളത്‌. ഇത്‌ ക്രെറ്റയിൽനിന്നും വ്യത്യസ്‌ത ലുക്ക്‌ നൽകുന്നു.

വശങ്ങളിൽ, പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, വലിയ റിയർ ക്വാർട്ടർ വിൻഡോകൾ, ബ്ലാക്ക്-പെയിൻ്റ് ക്ലാഡിംഗ്, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ എന്നിവയാണ് വലിയ മാറ്റം. പുതിയ സ്‌പോയ്‌ലർ, പുനർനിർമ്മിച്ച ബമ്പർ, സ്‌കിഡ് പ്ലേറ്റിനായുള്ള പുതിയ ഡിസൈൻ എന്നിവ ഉപയോഗിച്ച് അൽകാസറിൻ്റെ പിൻഭാഗവും വളരെയധികം പരിഷ്‌ക്കരിച്ചിരിക്കുന്നു. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ എൽഇഡി ടെയിൽലാമ്പുകളും ഇതിന് ലഭിക്കുന്നു.

ക്യാബിനും ഫീച്ചറുകളും

ക്യാബിനിലെ വലിയ മാറ്റം ഒരു പുതിയ ഡാഷ്‌ബോർഡ് ലേഔട്ടാണ്. ക്യാബിൻ പുതിയ ഷേഡുകളിൽ അപ്ഹോൾസ്റ്റേർ ചെയ്തിട്ടുണ്ട് – നോബിൾ ബ്രൗൺ, ഹെയ്‌സ് നേവി നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ ട്രീറ്റ്മെൻ്റ് മൊത്തത്തിലുള്ള ക്യാബിന് പ്രീമിയം അപ്പീൽ നൽകുന്നു. കൂടാതെ, 6-സീറ്റർ വേരിയൻ്റിൽ വായുസഞ്ചാരമുള്ള രണ്ടാം നിര സീറ്റുകളും മടക്കാവുന്ന ആംറെസ്റ്റുകളും ഉണ്ട്, ഇത് മൂന്നാം നിരയിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു. കൂടുതൽ ലെഗ്‌ സപേസും ഇൻ്റീരിയറിലെ പ്രധാന ഹൈലൈറ്റാണ്‌.

അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിന് ആകെ രണ്ട് പവർട്രെയിൻ ചോയ്‌സുകൾ ലഭിക്കുന്നു – 1.5L ഡീസൽ, 1.5L ടർബോ-പെട്രോൾ. 4-സിലിണ്ടർ യൂണിറ്റാണ് ഓയിൽ ബർണർ, ഇത് 115 എച്ച്‌പി പവർ ഔട്ട്‌പുട്ടും 250 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. ഇതിന് രണ്ട് ട്രാൻസ്മിഷൻ ചോയിസുകൾ ലഭിക്കുന്നു – 6-സ്പീഡ് MT, 6-സ്പീഡ് AT. 1.5 എൽ, 4-സിലിണ്ടർ, ടർബോ-പെട്രോൾ യൂണിറ്റ് 160 എച്ച്പി പവർ ഔട്ട്പുട്ടും 253 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 7-സ്പീഡ് DCT, 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവ ഉൾപ്പെടുന്നു.

സാധാരണ, ഇക്കോ, സ്‌പോർട്ട്‌ എന്നിങ്ങനെ 3 ഡ്രൈവ് മോഡുകളും മഞ്ഞ്‌, ചെളി, മണൽ എന്നിങ്ങനെ 3 ട്രാക്ഷൻ മോഡുകളും സജ്ജീകരിച്ചിട്ടുണ്ട്‌. റോബസ്റ്റ് എമറാൾഡ് മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ്, റോബസ്റ്റ് എമറാൾഡ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, 1 ഡ്യുവൽ എന്നിങ്ങനെ 8 മോണോ-ടോൺ ഓപ്ഷനുകളുള്ള 9 നിറങ്ങളിൽ പുതിയ ഹ്യുണ്ടായ് അൽകാസർ ലഭിക്കും.

അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ വേരിയൻ്റുകൾ 14.99 ലക്ഷം രൂപയിലും ഡീസൽ വേരിയൻ്റുകൾക്ക് 15.99 ലക്ഷം രൂപയിലുമാണ്‌ ആരംഭിക്കുന്നത്‌. ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ, സിട്രോൺ സി3, കിയ കാരൻസ്‌ എന്നിവയാണ്‌ എതിരാളികൾ. ഇവയോട്‌ അൽകാസർ മുട്ടിനിൽക്കുമോയെന്ന്‌ കണ്ടറിയാം.