Connect with us

Uae

റാസ് അല്‍ ഖൈമയില്‍ ഡ്രൈവിങ് വാഹനങ്ങള്‍ക്ക് പുതിയ ഐഡന്റിറ്റി

'ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് പുതിയ മൂല്യനിര്‍ണയ വാഹനങ്ങള്‍, ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം, ഡ്രൈവര്‍ മൂല്യനിര്‍ണയ സംവിധാനം എന്നിവ ഗുണപരമായ കൂട്ടിച്ചേര്‍ക്കലായി മാറും.'

Published

|

Last Updated

റാസ് അല്‍ ഖൈമ | റാസ് അല്‍ ഖൈമയില്‍ ഡ്രൈവര്‍ ഇവാലുവേഷന്‍ വാഹനങ്ങള്‍ക്കുള്ള പുതിയ ഐഡന്റിറ്റിയും ഉപഭോക്താക്കളുടെ യാത്രാ സമയം കുറയ്ക്കുന്നതിന് ടെസ്റ്റ് അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഉദ്ഘാടനം ചെയ്തു.

പബ്ലിക് റിസോഴ്‌സ് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജമാല്‍ അല്‍ തായര്‍, ആക്ടിംഗ് മെയ്‌സൂണ്‍ അല്‍ ദഹാബ് എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി ഉദ്ഘാടനം നിര്‍വഹിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് പുതിയ മൂല്യനിര്‍ണയ വാഹനങ്ങള്‍, ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം, ഡ്രൈവര്‍ മൂല്യനിര്‍ണയ സംവിധാനം എന്നിവ ഗുണപരമായ കൂട്ടിച്ചേര്‍ക്കലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കാമറകള്‍ ഘടിപ്പിച്ച ആധുനിക വാഹനങ്ങളാണ് പുറത്തിറക്കിയത്.

 

---- facebook comment plugin here -----

Latest