Connect with us

National

പുതിയ ആദായനികുതി ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും; ധനകാര്യമന്ത്രി

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ ആദായനികുതി ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.12ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല.സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണിത്. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റില്‍ പ്രഖ്യാപിനമുണ്ടായി.ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്.ആറ് മേഖലയിലാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കും.രാജ്യവ്യാപകമായി ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്.ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തില്‍ നിന്നും100 ശതമാനമാക്കി ഉയര്‍ത്തി. ഏഴ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറയും, 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത്.

Latest