Connect with us

Kerala

നവകേരള സദസ്; സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനം

സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം| നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.  സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് തീരുമാനം. പോലീസ് നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്ന് എഡിജിപി പറഞ്ഞു.

അസാധാരണ സാഹചര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും മികച്ച കുറ്റാന്വേഷണത്തിനുമെല്ലാമാണ് സാധാരണയായി പോലീസില്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുക.

 

 

 

Latest