Connect with us

Kerala

നവകേരള സദസ്; തിരുവനന്തപുരത്ത് താത്കാലിക റെഡ് സോണുകള്‍

നവകേരള യാത്രാവേദി, പരിസരപ്രദേശങ്ങള്‍, നവകേരള ബസ് കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പാടില്ല.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് നവ കേരള യാത്ര കടന്നുപോകുന്ന ഇടങ്ങളില്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസിന്റേതാണ് ഉത്തരവ്. നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ് കടന്നു പോകുന്ന സ്ഥലങ്ങളിലെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണില്‍പ്പെടുന്നത്.

നവകേരള യാത്രാവേദി, പരിസരപ്രദേശങ്ങള്‍, നവകേരള ബസ് കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പാടില്ല. ഡ്രോണുകളുടെ ഉപയോഗം നവകേരള സദസിന്റെ സുഗമമായ പ്രവര്‍ത്തനത്തിനെ ബാധിക്കുമെന്ന് ബോധ്യമായിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2021 ലെ പ്രത്യേക ഡ്രോണ്‍ റൂള്‍ 24(2)പ്രകാരം പ്രത്യേക മേഖലയില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കാനായി താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുവാന്‍ ജില്ലാ പോലീസ് മേധാവിമാരെ അധികാരപ്പെടുത്തുന്നുണ്ട്. ഇതനുസരിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.

ഇന്ന് നവ കേരള സദസ് തിരുവനന്തപുരം ജില്ലയിലേക്കെത്തും. കൊല്ലത്തെ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ട് വര്‍ക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം.

 

 

---- facebook comment plugin here -----

Latest