Connect with us

Kerala

നവകേരള സദസ്; സര്‍ക്കാരിന് ലഭിച്ചത് 6,21,167 പരാതികള്‍

പരാതികള്‍ പരിഹരിക്കാന്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ അടിയന്തിരമായി നിയമിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം| നവകേരള സദസില്‍ പ്രശ്‌നപരിഹാരത്തിനായി ആകെ കിട്ടിയത് 6,21,167 പരാതികള്‍. ഏറ്റവും അധികം പരാതി ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. മലപ്പുറം ജില്ലയില്‍ നിന്ന് 81354 പരാതികളാണ് കിട്ടിയത്. 61234 പരാതികളുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. പരാതികള്‍ പരിഹരിക്കാന്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ അടിയന്തിരമായി നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

എത്ര പരാതികള്‍ പരിഹരിച്ചു എന്ന കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സദസ് നടക്കാനുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷമായിരിക്കും ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെ കണക്കുകളും സര്‍ക്കാര്‍ ഔദ്യോഗികമായിയ പ്രസിദ്ധീകരിക്കുക.

 

 

 

 

Latest