Connect with us

Kerala

നവകേരള സദസ്സ്; കുസാറ്റ് അപകട പശ്ചാത്തലത്തില്‍ ഇന്നത്തെ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേണ്ടെന്നു വച്ചു.

Published

|

Last Updated

കോഴിക്കോട് | കുസാറ്റ് ദുരന്തമുണ്ടായ സാഹചര്യത്തില്‍ നവകേരള സദസ്സിന്റെ ഇന്നത്തെ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേണ്ടെന്നു വച്ചു.

രാവിലെ ഒമ്പതിനുള്ള പ്രഭാത യോഗം നടക്കും. ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.

തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് രാവിലെ 11ന് മുക്കം ഓര്‍ഫനേജ് ഒ എസ് എ ഓഡിറ്റോറിയത്തില്‍ നടക്കും. കൊടുവള്ളി മണ്ഡലത്തിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കുന്ദമംഗലത്തേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂരിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും.

Latest