Connect with us

Kannur

നവകേരള സദസ്സിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചെന്ന് ആരോപണം

സിപിഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലെ 14 സ്ത്രീ തൊഴിലാളികൾക്കാണ് തൊഴിൽ നിഷേധിക്കപ്പെട്ടതെന്നാണ് പരാതി.

Published

|

Last Updated

കണ്ണൂർ | നവകേരള സദസിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചെന്ന് ആരോപണം. സിപിഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലെ 14 സ്ത്രീ തൊഴിലാളികൾക്കാണ് തൊഴിൽ നിഷേധിക്കപ്പെട്ടതെന്നാണ് പരാതി.

നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19നു വിളിച്ചുചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും നവകേരള സദസ്സിലും ഇവർ പങ്കെടുത്തിരുന്നില്ല. നവകേരള സദസിന് വേണ്ടി വിളിച്ച യോഗത്തിൽ വെച്ച് തന്നെ അടുത്ത തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പ്രോജക്ട് യോഗവും നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ തൊഴിലാളികൾ പണിക്ക് എത്തിയപ്പൊൾ മസ്റ്റര്‍ റോളില്‍ പേരില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ പണി നിർത്തിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്നു യോഗം വിളിച്ചുചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Latest