Connect with us

Uae

ദുബൈയിൽ പൊതു സ്ഥാപനങ്ങൾക്ക് സർക്കാർ ഭൂമി നൽകുന്നതിന് പുതിയ നിയമം

ഭൂമി ഉപയോഗം കാര്യക്ഷമമാക്കുക, ഭരണനിര്‍വഹണം മെച്ചപ്പെടുത്തുക, പൊതു സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ഭൂമി ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം.

Published

|

Last Updated

ദുബൈ | എമിറേറ്റിലെ പൊതു സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്നതിനുള്ള പുതിയ നിയമം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുറപ്പെടുവിച്ചു.

ഭൂമി ഉപയോഗം കാര്യക്ഷമമാക്കുക, ഭരണനിര്‍വഹണം മെച്ചപ്പെടുത്തുക, പൊതു സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ഭൂമി ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം.

ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതു സേവനങ്ങള്‍ നല്‍കുന്നതിനും നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനും ഓഫീസുകളും പൊതു സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിന്റെ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest