Connect with us

Kozhikode

ഓള്‍ ഇന്ത്യാ സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സിലിന് പുതിയ നേതൃത്വം

സഖാഫി ശൂറ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനായി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയെയും കണ്‍വീനറായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനേയും യോഗം തിരഞ്ഞെടുത്തു.

Published

|

Last Updated

കോഴിക്കോട് | ഓള്‍ ഇന്ത്യാ സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സില്‍ 2025-28 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. മര്‍കസ് കാമില്‍ ഇജ്തിമയില്‍ നടന്ന വാര്‍ഷിക കൗണ്‍സിലില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സഖാഫി ശൂറ മുന്‍ ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്രയുടെ അധ്യക്ഷതയില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സഖാഫി പണ്ഡിതര്‍ സമൂഹത്തില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ കാഴ്ചവെക്കണമെന്നും ജനകീയ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

സഖാഫി ശൂറ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനായി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയെയും കണ്‍വീനറായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനേയും യോഗം തിരഞ്ഞെടുത്തു. മെമ്പര്‍മാര്‍: അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അലവി സഖാഫി കൊളത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, ശാഫി സഖാഫി മുണ്ടമ്പ്ര, എം എന്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുറഹ്മാന്‍ സഖാഫി ഊരകം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, അഡ്വ. ഇ കെ മുസ്തഫ സഖാഫി, ജി എം കാമില്‍ സഖാഫി, ഒ കെ റശീദ് സഖാഫി.

സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സില്‍ കാബിനറ്റ് ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (ചെയര്‍മാന്‍), കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം (ഫിനാന്‍സ്), സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ദുല്‍ഫുഖാര്‍ സഖാഫി മേല്‍മുറി (വൈസ് ചെയര്‍മാന്‍), ദുല്‍ക്കിഫില്‍ സഖാഫി കാരന്തൂര്‍, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, സൈദ് മുഹമ്മദ് സഖാഫി പറപ്പൂര്‍, മുജീബ് സഖാഫി കോഡൂര്‍, സുഫ്യാന്‍ സഖാഫി ഉപ്പിനങ്ങാടി, ത്വാഹ സഖാഫി മണ്ണുത്തി, കമാലുദ്ദീന്‍ സഖാഫി കന്യാകുമാരി (കണ്‍വീനര്‍).

വാര്‍ഷിക കൗണ്‍സിലില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി പ്രാര്‍ഥന നടത്തി. അബ്ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം പ്രവര്‍ത്തന റിപോര്‍ട്ടും കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ പദ്ധതിയും ദുല്‍കിഫില്‍ സഖാഫി കാരന്തൂര്‍ കണക്കും അവതരിപ്പിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ബശീര്‍ സഖാഫി കൈപ്പുറം പുനസ്സംഘടന നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ഊരകം സംബന്ധിച്ചു.

 

Latest