Connect with us

Malappuram

അരീക്കോട് മജ്മഅ് അലുംനിക്ക് പുതിയ നേതൃത്വം

അലുംനി മീറ്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അരീക്കോട് | അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മജ്മഉദ്ദഅവത്തിൽ ഇസ്‌ലാമിയ്യയുടെ പൂർവ വിദ്യാർഥി കൂട്ടായ്മ സിദ്ദീഖീസ് അസോസിയേഷൻ ഫോർ ചാരിറ്റി, റിസർച്ച് ആൻഡ് എജുക്കേഷന് (സൈക്രിഡ്) പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടിയെ ഡയറക്ടറായും മുജീബുർറഹ്മാൻ സിദ്ദീഖി മുണ്ടമ്പ്രയെ ചെയർമാനായും ഡോ. ഉമറുൽ ഫാറൂഖ് സിദ്ദീഖി കോട്ടുമലയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.

റഹ്മതുല്ല സിദ്ദീഖി കുഴിമണ്ണയാണ് ഫിനാൻസ് കൺവീനർ. സലീം സിദ്ദീഖി ഒളവണ്ണ, നിശാദ് സിദ്ദീഖി രണ്ടത്താണി എന്നിവരെ യഥാക്രമം കോഓർഡിനേറ്ററായും അഡ്മിനിസ്ട്രേറ്ററായും തിരഞ്ഞെടുത്തു. ശഫീഖ് സിദ്ദീഖി കണ്ണൂർ, മൻസൂർ സിദ്ദീഖി പൂച്ചാൽ, ജാബിർ സിദ്ദീഖി പോക്കളത്തൂർ, ഡോ.ഇബ്രാഹിം സിദ്ദീഖി ചെമ്മലശ്ശേരി, ജാബിർ സിദ്ദീഖി വടക്കുമുറി, ഫായിസ് സിദ്ദീഖി ചെമ്രകാട്ടൂർ, ഇർഷാദ് സിദ്ദീഖി എടവണ്ണപാറ എന്നിവർ കൺവീനർമാരാണ്.

അരീക്കോട് നടന്ന അലുംനി മീറ്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഹമീദ് അൻവരി, സി പി ബീരാൻ മുസ്‌ലിയാർ, അബൂബക്കർ ഫൈസി, സലാം സഖാഫി പ്രസംഗിച്ചു. അശ്റഫ് സിദ്ദീഖി സ്വാഗതവും ഇർശാദ് സിദ്ദീഖി നന്ദിയും പറഞ്ഞു.

Latest