Organisation
ദമാം മിശ്കാത്തിന് പുതിയ നേതൃത്വം
മിഷ്‌കാത്ത് ഹാളില്‍ നടന്ന ഇഫ്താര്‍ മീറ്റ് സംഗമത്തില്‍ ഐ സി എഫ് ഇന്റ്റര്‍നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി.

ദമാം | സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ദമാം ലേഡീസ് മാര്‍ക്കറ്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മിഷ്‌കാത് സുന്നി സെന്ററിന് 2025-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
മിഷ്‌കാത്ത് ഹാളില്‍ നടന്ന ഇഫ്താര്‍ മീറ്റ് സംഗമത്തില്‍ ഐ സി എഫ് ഇന്റ്റര്‍നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി. ഐ സി എഫ് ദമാം റീജ്യന്‍ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി സഊദി ഈസ്റ്റ് ഇ ബി അംഗം സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കൊന്നാര അധ്യക്ഷത വഹിച്ചു.
2025-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍: ഷഫീഖ് ജൗഹരി കൊല്ലം (പ്രസിഡന്റ്), സക്കീറുദ്ധീന്‍ മന്നാനി ചടയമംഗലം (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ചാപ്പനങ്ങാടി (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കൊന്നാര, അബൂബക്കര്‍ മുവ്വാറ്റുപുഴ (വൈസ് പ്രസിഡന്റ്), നാസിം വിളച്ചിക്കാല, സിനാജ് കോതമംഗലം (ജോയിന്റ് സെക്രട്ടറി).
അബ്ദുല്‍ വാഹിദ് മഞ്ഞപ്പാറ, റിഷാദ് ഇളം പഴന്നൂര്‍, അബ്ദുല്‍ ജലാല്‍ പോത്തന്‍കോട്, സ്വാദിഖ് പൂവാര്‍, യാസിര്‍ മന്നാനി, അന്‍ഷാദ് പുഴക്കാട്ടിരി, ഇബ്‌റാഹീം കോതമംഗലം, മുസ്തഫ താനൂര്‍, കോയ മണ്ണാര്‍ക്കാട് എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഐ സി എഫ് ദമാം റീജ്യന്‍ ഹാര്‍മണി ആന്‍ഡ് എമിനന്‍സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ചാപ്പനങ്ങാടിയേയും സെനറ്റ് അംഗമായ സക്കീറുദ്ധീന്‍ മന്നാനിയെയും ചടങ്ങില്‍ ആദരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ നാസര്‍ ചീക്കോടിനെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. അഷ്‌റഫ് പട്ടുവം, അന്‍വര്‍ കളറോട്, മുനീര്‍ തോട്ടട, മുസ്തഫ മുക്കൂട് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.