Connect with us

Saudi Arabia

ദമാം ഐ സി എഫിന് പുതിയ നേതൃത്വം

സയ്യിദ് സീതിക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദമാം | ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഇന്റര്‍നാഷണല്‍ തലത്തില്‍ ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന ക്യാപ്ഷനില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ദമാം റീജ്യനിലിന് 2025-2026 വര്‍ഷത്തേക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

നാഷനല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, പ്രൊവിന്‍സ് സെക്രട്ടറി ശരീഫ് മണ്ണൂര്‍ എന്നിവര്‍ പുനസ്സംഘടനയ്ക്ക് നേതൃത്വം നല്‍കി. അഷ്റഫ് പട്ടുവം, അന്‍വര്‍ കളറോഡ്, അബ്ദുന്നാസര്‍ മസ്താന്‍മുക്ക്, റാഷിദ് കോഴിക്കോട് അനുമോദന പ്രഭാഷണം നടത്തി. സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി അഹ്മദ് നിസാമി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: അഹ്മദ് നിസാമി, ജനറല്‍ സെക്രട്ടറി: അബ്ബാസ് തെന്നല, ഫിനാന്‍സ് സെക്രട്ടറി: സക്കീര്‍ ഹുസൈന്‍ മാന്നാര്‍, ഡെപ്യൂട്ടി പ്രസിഡന്റുമാര്‍: ശംസുദ്ദീന്‍ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി. വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാര്‍: മുനീര്‍ തോട്ടട (സംഘടന & ട്രെയിനിങ്), ജാഫര്‍ സാദിഖ് (അഡ്മിന്‍ & ഐ ടി). മുസ്തഫ മുക്കൂട് (പി ആര്‍ & മീഡിയ), അബ്ദുല്‍മജീദ് ചങ്ങനാശ്ശേരി (തസ്‌കിയ്യ), അന്‍വര്‍ തഴവ (വുമണ്‍ എംപവര്‍മെന്റ്), അഷ്റഫ് ചാപ്പനങ്ങാടി (ഹാര്‍മണി & എമിനെന്‍സ്), ഹംസ സഅദി (നോളജ്), അര്‍ഷദ് എടയന്നൂര്‍ (മോറല്‍ എജ്യുക്കേഷന്‍), അഹ്മദ് തോട്ടട (വെല്‍ഫയര്‍ & സര്‍വീസ്), അബ്ദുല്‍ഖാദര്‍ സഅദി കൊറ്റുമ്പ (പബ്ലിക്കേഷന്‍), ഹസന്‍ സഖാഫി ചിയ്യൂര്‍ (എക്കണോമിക്‌സ്).

രണ്ടുമാസമായി നടത്തിവരുന്ന റീ-കണക്ടിന്റെ ഭാഗമായി 34 യൂണിറ്റുകളുടെയും ഏഴ് ഡിവിഷനുകളുടെയും പുനസ്സംഘടനയ്ക്കു ശേഷമാണ് പുതിയ റീജ്യണല്‍ കമ്മിറ്റി നിലവില്‍ വന്നത്.