Connect with us

SSF Kerala

കേരള എസ് എസ് എഫിന് പുതിയ നേതൃത്വം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് കേരള ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. രണ്ട് ദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുൻ  സംസ്ഥാന പ്രസിഡൻ്റ് കൈ വൈ നിസാമുദ്ദീൻ ഫാളിലി പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി.

ശനിയാഴ്ച ചേർന്ന സംസ്ഥാന സ്റ്റുഡന്റ്സ് കൗൺസിലിൽ ആണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാനൽ ബോർഡ് അംഗങ്ങളായ പേരോട് അബ്ദുർറഹ്മാൻ സഖാഫി, എൻ എം സ്വാദിഖ്‌ സഖാഫി, എം അബ്ദുൽ മജീദ്, അശ്ഹർ പത്തനംതിട്ട കൗൺസിൽ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

പ്രസിഡന്റ്: ടി കെ ഫിര്‍ദൗസ് സുറൈജി സഖാഫി. ജന സെക്രട്ടറി: കെ മുഹമ്മദ് സി ആര്‍. ഫിനാന്‍സ് സെക്രട്ടറി: സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി. സെക്രട്ടറിമാര്‍: മുഹമ്മദ് നിയാസ്, സയ്യിദ് ആശിഖ് മുസ്തഫ, ഡോ.അബൂബക്കര്‍, ജാബിര്‍ പി, ശബീര്‍ അലി, പി വി ശുഐബ്, മുഹമ്മദ് ഇല്യാസ് സഖാഫി, സി എം സ്വാബര്‍ സഖാഫി, ഡോ. എം എസ് മുഹമ്മദ്, സ്വാദിഖ് അലി ബുഖാരി, അനസ് അമാനി കാമില്‍ സഖാഫി. സെക്രട്ടേറിയറ്റ് അംഗങ്ങള്‍: മുഹമ്മദ് ത്വാഹ മള്ഹരി, മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി, കെ തജ്മല്‍ ഹുസൈന്‍, സി എന്‍ ജാഫര്‍ സ്വാദിഖ്‌

Latest