Connect with us

Malappuram

മജ്മഅ് അലുംനി സൈക്രിഡിനു പുതിയ നേതൃത്വം

അലുംനി മീറ്റ് മജ്മഅ്  ജനറൽ സെക്രട്ടറി വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം|അരീക്കോട് മജ്മഅ് അലുംനി അസോസിയേഷൻ സൈക്രിഡിനു പുതിയ നേതൃത്വം. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമല ഡയറക്ടറും അശ്റഫ് അഹ്സനി സിദ്ദീഖി ആനക്കര ചെയർമാനും നിഷാദ് സിദ്ദീഖി രണ്ടത്താണി ജനറൽ കൺവീനറുമായ നേതൃത്വമാണ് നിലവിൽ വന്നത്. സൈദ് മുഹമ്മദ് സിദ്ദീഖി പറപ്പൂരാണ്  ഫിനാൻസ് കൺവീനർ.

അരീക്കോട് മജ്മഇൽ   നടന്ന വാർഷിക കൗൺസിലിൽ മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു.  ശംസുദ്ദീൻ സിദ്ദീഖി നീരോൽപ്പാലം, അനസ് സിദ്ദീഖി ശിറിയ (ഡെപ്യൂട്ടി ഡയറക്ടർമാർ),  മുജീബുർറഹ്മാൻ സിദ്ദീഖി മുണ്ടമ്പ്ര (കോർഡിനേറ്റർ), ഉമറലി സിദ്ദീഖി കിടങ്ങഴി (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), ബഷീർ സിദ്ദീഖി ഈങ്ങാപുഴ, റഹ്മത്തുല്ല സിദ്ദീഖി കുഴിമണ്ണ , ശുകൂർ സിദ്ദീഖി മുതുവല്ലൂർ, സലീം സിദ്ദീഖി ഒളവണ്ണ , റാഫി സിദ്ദീഖി ചേപ്പൂർ, ശാക്കിർ സിദ്ദീഖി പയ്യനാട്, നിസാമുദ്ദീൻ സിദ്ദീഖി വിളയൂർ, ഷഫീഖ് സിദ്ദീഖി വെള്ളില, ഡോ ഇബ്റാഹീം സിദ്ദീഖി ചെമ്മലശ്ശേരി, വഹാബ് സിദ്ദീഖി പറമ്പിൽപീടിക , ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ, ഫായിസ് സിദ്ദീഖി കിടങ്ങഴി, ജാസിർ സിദ്ദിഖി മുത്തേടം എന്നിവർ  സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

അലുംനി മീറ്റ് മജ്മഅ്  ജനറൽ സെക്രട്ടറി വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.  ബഷീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണവും മജ്മഅ് പ്രസിഡൻ്റ് ശാഫി സഖാഫി മുണ്ടമ്പ്ര അനുഗ്രഹ പ്രഭാഷണവും നടത്തി.

 

 

---- facebook comment plugin here -----

Latest