Organisation
ഖത്തര്‍ ഐ സി എഫിന് പുതിയ നേതൃത്വം
ഫാസിസ്റ്റുകളുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്കു മുമ്പില്‍ മുസ്ലിം സമൂഹം തല വെച്ച് കൊടുക്കരുതെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കേരളം മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു
ദോഹ | കേരളം മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഖത്തര്‍ ഐ സി എഫിന്റെ പുതിയ. ഭാരവാഹികളെ തിരഞ്ഞെടുത്തു. റീതാജ് സല്‍വ റീസര്‍ട്ടില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രതിനിധി സമ്മേളനം കേരളം മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകളുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്കു മുമ്പില്‍ മുസ്ലിം സമൂഹം തല വെച്ച് കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയതയേയും തീവ്രവാദത്തെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും ബാധ്യതയും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ സി എഫ് ഗള്‍ഫ് ഘടകം ജനറല്‍ സെക്രട്ടറി പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികളായി അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ പറവണ്ണ (പ്രസിഡന്റ് ) ഡോ. ബഷീര്‍ പുത്തൂപ്പാടം (ജന. സെക്രട്ടറി ) മുഹമ്മദ് ഷാ ആയഞ്ചേരി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും വിവിധ സമിതികളുടെ നാഷണല്‍ കമ്മറ്റി ഭാരവാഹികളായി അബ്ദുല്‍ അസീസ് സഖാഫി പാലൊളി, സിറാജ് ചൊവ്വ, ജമാലുദ്ധീന്‍ അസ്ഹരി, റഹ്മത്തുള്ള സഖാഫി ചീക്കോട്, ഷൗക്കത്തലി സഖാഫി പടിഞ്ഞാറ്റും മുറി, ഉമര്‍ കുണ്ടുതോട്, ഉമര്‍ ഹാജി പുത്തൂപാടം, നൗഷാദ് അതിരുമട, അഹ്മദ് സഖാഫി പേരാമ്പ്ര, അഷ്റഫ് സഖാഫി തിരുവള്ളൂര്‍, അബ്ദുല്‍ സലാം ഹാജി പാപ്പിനശ്ശേരി, അബ്ദുല്‍ കരീം ഹാജി കാലടി എന്നിവരെ തിരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് ഗള്‍ഫ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം ഹാജി മേമുണ്ട, കെ ബി അബ്ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് അബ്ദു റസാഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഡോ. ബഷീര്‍ പുത്തൂപാടം സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി സിറാജ് ചൊവ്വ നന്ദിയും പറഞ്ഞു.