Connect with us

Organisation

എസ് വൈ എസ് പത്തനംതിട്ട ജില്ലക്ക് പുതിയ നേതൃത്വം

സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു.

Published

|

Last Updated

പത്തനംതിട്ട| എസ് വൈ എസ് പത്തനംതിട്ട ജില്ലാ യൂത്ത് കൗണ്‍സില്‍ അലങ്കാര്‍ ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടന്നു. എസ് വൈ എസ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം സയ്യി അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു.

2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നൈസാം സഖാഫി പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് ഹാജി അലങ്കാര്‍, അന്‍സര്‍ ജൗഹരി, എ പി മുഹമ്മദ് അഷ്ഹര്‍, ഇസ്മായില്‍, സലാഹുദ്ദീന്‍ മദനി സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികള്‍: അബ്ദുല്‍ സലാം സഖാഫി (പ്രസിഡന്റ്) മുനീര്‍ ജൗഹരി (ജന.സെക്രട്ടറി), നിസാര്‍ നിരണം (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി, സുനീര്‍ അലി സഖാഫി, മുത്തലിബ് അഹ്‌സനി(വൈസ്:പ്രസിഡന്റുമാര്‍). യൂസുഫ് എം എ, സുധീര്‍ വഴിമുക്ക്, നൗഫല്‍ ഫാളിലി, (സെക്രട്ടറിമാര്‍). സലാഹുദ്ദീന്‍ മദനി, എ പി മുഹമ്മദ് അഷ്ഹര്‍, ഷാജി പേരാപ്പില്‍, മാഹീന്‍,റഹീം എസ്, റിജിന്‍ ഷാ(കാബിനറ്റ് അംഗങ്ങള്‍).

Latest