Ongoing News
അൽ മഖാമിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
ഏറ്റവും മികച്ച ഭക്ഷണ, ഹോം ഷോപ്പിംഗ് ട്രെൻഡുകളും ഏറ്റവും പുതിയ ഡിജിറ്റൽ, ഇലക്ട്രോണിക് ഓഫറുകളും ലുലു കണക്ടിൽ പ്രദാനം ചെയ്യുന്നു.
അബുദബി | ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ 236-ാമത് ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി , ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ എന്നിവരുടെ സാന്നിധ്യത്തിൽ, ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ അൽ കാബി ഉദ്ഘാടനം ചെയ്തു. ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്റ്റോർ രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്നു.
ഏറ്റവും മികച്ച ഭക്ഷണ, ഹോം ഷോപ്പിംഗ് ട്രെൻഡുകളും ഏറ്റവും പുതിയ ഡിജിറ്റൽ, ഇലക്ട്രോണിക് ഓഫറുകളും ലുലു കണക്ടിൽ പ്രദാനം ചെയ്യുന്നു. കൂടാതെ നവീകരിച്ച പലചരക്ക്, സൂപ്പർമാർക്കറ്റ് വിഭാഗത്തോടുകൂടിയ ലുലു ഷോപ്പിംഗ് അനുഭവത്തിന്റെ എല്ലാ വിജയ ഘടകങ്ങൾ ഷോപ്പർമാർക്ക് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്കായി സൗകര്യപ്രദമായ സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾക്ക് പുറമെ പ്രത്യേക ‘ഗ്രീൻ’ കൗണ്ടറുകളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ പറഞ്ഞു. യുഎഇയിലെ നഗരവികസനങ്ങളുടെ വളർച്ചക്ക് അനുസൃതമായി നമ്മുടെ കാൽപ്പാടുകളുടെ വികാസം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണിത് അദ്ദേഹം വിശദമാക്കി. യു എ ഇ ഭരണകൂടത്തിന്റെ വീക്ഷണവും പുരോഗമനപരമായ സാമ്പത്തിക നയങ്ങളും സാധ്യമാക്കിയ വിജയത്തിന്റെ ഭാഗമാണ് ഞങ്ങളുടെ വിപുലീകരണം. ഞങ്ങൾ യുഎഇ ദർശനവുമായി യോജിച്ചു, ഈ രാജ്യത്തെ ആഗോള വളർച്ചയുടെ വേദിയായി പുതിയ സ്റ്റോറിനെ കാണുന്നു അദ്ദേഹം പറഞ്ഞു.