Connect with us

lulu hyper market

ഖത്വറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

ഖത്വറിന്റെ മാറ്റങ്ങള്‍ക്കും പുരോഗതിക്കുമൊപ്പം ലുലുവും സഞ്ചരിക്കുകയാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Published

|

Last Updated

ദോഹ | ഫിഫ ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ലുലുവിന്റെ ഖത്വറിലെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ പേൾ ഖത്വറിലെ ജിയോർഡിനോയിൽ പ്രവർത്തനമാരംഭിച്ചു. 1,42,000 ചതുരശ്രയടിയിൽ ഒരുക്കിയ ഹൈപ്പർ മാർക്കറ്റ്, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യുസഫലി, ഡയറക്ടർ മുഹമ്മദ്‌ അൽത്താഫ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഖത്വർ വ്യവസായി തുർക്കി ബിൻ മുഹമ്മദ് അൽ കാഥെർ ഉദ്ഘാടനം ചെയ്തു. ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ, ലുലു കണക്ട് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകളും ഹൈപ്പർമാർക്കറ്റിലുണ്ട്. ഖത്വറിൽ നിന്നുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ലുലുവിന്റെ രാജ്യത്തെ 20ാമത്തെ ഹൈപ്പർ മാർക്കറ്റ്‌ പേള്‍ ഖത്വറില്‍ പ്രവര്‍ത്തനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് കാണികളും കളിക്കാരുമൊക്കെ ഖത്വറിൽ എത്തികൊണ്ടിരിക്കുകയാണ്. ഇവിടെ ഷോപ്പിംഗ് സൌകര്യമൊരുക്കാന്‍ പേള്‍ അതോറിറ്റി ലുലുവിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നിര്‍ദേശം. ഖത്വര്‍ പ്രധാനമന്ത്രി തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് വന്നുകണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി സംതൃപ്തി അറിയിച്ചു. ഖത്വറിന്റെ മാറ്റങ്ങള്‍ക്കും പുരോഗതിക്കുമൊപ്പം ലുലുവും സഞ്ചരിക്കുകയാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലോകം ഫുട്‌ബോൾ ആവേശത്തിന്റെ പാരമ്യതയിൽ എത്തിനിൽക്കുമ്പോൾ ഖത്വറിലെ താമസക്കാർക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഫുടബോൾ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനെത്തിയ കാണികൾക്കുമായി ഒട്ടനവധി കാഴ്ചകളാണ് പേൾ ഖത്വർ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. എൽ ഇ ഡി ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾക്കും ഫുട്ബോൾ ഉൾപ്പെടെയുള്ള സ്പോർട്സ് ഉല്പന്നങ്ങൾക്കുമായി ആകർഷകമായ ഫിഫ സ്പെഷ്യൽ ഓഫറുകളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഇതുൾപ്പെടെ നിലവിൽ 20 ലുലു ഹൈപ്പർമാർക്കറ്റുകളാണ് ഖത്വറിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഇ- കോമേഴ്സ് രംഗത്തും ലുലു സജീവ സാന്നിധ്യമാണ്. ഇന്ത്യ, സ്‌പെയിൻ, തായ്ലാൻഡ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ ഉൾപ്പെടെ വിവിധ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും പങ്കെടുത്തു.

---- facebook comment plugin here -----

Latest