lulu hypermarket
ഒമാനില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു
അല്‍ ഷര്‍ഖിയ ഗവര്‍ണ്ണറേറ്റിലെ ജലാന്‍ ബനി ബുആലിയിലാണ് ലുലുവിന്റെ ഒമാനിലെ 28-മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അരംഭിച്ചത്
അബൂദബി/ മസ്‌കത്ത് | ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ പ്രവര്‍ത്തന മാരംഭിച്ചു. അല്‍ ഷര്‍ഖിയ ഗവര്‍ണ്ണറേറ്റിലെ ജലാന്‍ ബനി ബുആലിയിലാണ് ലുലുവിന്റെ ഒമാനിലെ 28-മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അരംഭിച്ചത്.
ജലാന്‍ ബനി ബുആലി ഗവര്‍ണ്ണര്‍ ശൈഖ് നയിഫ് ഹമൂദ് അല്‍ മാമ്രിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒമാന്റെ കിഴക്കന്‍ പ്രദേശത്തെ അല്‍ ഷര്‍ഖിയ ഗവര്‍ണ്ണറേറ്റിലാണ് 130,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഒമാനിലെ പ്രമുഖ മായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ജലാന്‍ ബനി ബുആലി.
ഒമാനിലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ജലാന്‍ ബനി ബുആലിയില്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂവായിരത്തിലധികം ഒമാനികളാണ് ലുലു ഗ്രൂപ്പിലുള്ളത്. ഒമാനികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വകാര്യ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടൊപ്പം കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഒമാന്‍ ദേശിയ ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് തയ്യാറക്കിയ വീഡിയോ ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടത്തി. ലുലു ഒമാന്‍ ഡയറക്ടര്‍ ഏ വി ആനന്ദ്, റീജിയണല്‍ ഡയറക്ടര്‍ കെ എ ഷബീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.