Connect with us

Ongoing News

ഉള്ളാള്‍ ദര്‍ഗ ശരീഫിന് പുതിയ ഭരണ സമിതി

ഹനീഫ് ഹാജി പ്രസിഡൻ്റ്, ശിഹാബ് സഖാഫി ജനറല്‍ സെക്രട്ടറി, നാസിം റഹിമാന്‍ ട്രഷറർ

Published

|

Last Updated

മംഗളൂരു | ദക്ഷിണേന്ത്യയിലെ അജ്മീര്‍ എന്നറിയപ്പെടുന്ന ഉള്ളാള്‍ ദര്‍ഗാ ശരീഫ് കമ്മിറ്റിക്ക് പുതിയ ഭരണ സമിതിയായി. ബി ജി ഹനീഫ് ഹാജി ആസാദ് നഗര്‍ പ്രസിഡണ്ടും ശിഹാബുദ്ദീന്‍ സഖാഫി അലൈക്കള ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ട്രഷറര്‍ നാസിം റഹിമാന്‍ മുക്കച്ചേരിയാണ്.

ഭരണഘടന പ്രകാരമുള്ള സഹഭാരവാഹിത്വത്തിലെ ഏക ഉപാധ്യക്ഷനായി യു എം അഷ്റഫ് അഹമ്മദ് റൈറ്റ് വേയും തെരഞ്ഞെടുക്കപ്പെട്ടു . കഴിഞ്ഞ മാസം കര്‍ണ്ണാടക സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നേരിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച അമ്പത്തിയഞ്ച് അംഗങ്ങള്‍ ഇന്ന് ദക്ഷിണ കന്നഡ ജില്ലാ വഖഫ് ബോര്‍ഡ് അഡൈസറി ചെയര്‍മാന്‍മാന്‍ ലക്കി സ്റ്റാര്‍ അബ്ദുന്നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നുകൊണ്ടാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫിസറായ ജില്ലാ വഖഫ് ബോര്‍ഡ് ചീഫ് ഓഫിസര്‍ മുഅസ്സം പാഷ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2021 ന് ശേഷം ഔദ്യോഗികമായി തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയില്ലാതെയും കാലങ്ങളായി ഇരു വിഭാഗമായി ചേരിതിരിഞ്ഞു കൊണ്ടും നിലനിന്നിരുന്ന ദര്‍ഗാ ശരീഫ് ആന്‍ഡ് ജുമുഅ മസ്ജിദ് പരിപാലന കമ്മിറ്റിക്ക് ഇതോടെ ജനാധിപത്യ സ്വഭാവം കൊണ്ടുവരാനാണ് ശ്രമം. അടുത്ത് തന്നെ കമ്മിറ്റി യോഗം വിളിച്ചു കൂട്ടി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest