Connect with us

Uae

ഷാര്‍ജയില്‍ പുതിയ നഴ്സറികള്‍ സ്ഥാപിക്കും

10 മാസത്തിനുള്ളില്‍ കല്‍ബയില്‍ പുതിയ നഴ്സറിയും ഒരു കേന്ദ്ര അടുക്കളയും സ്ഥാപിക്കും.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയില്‍ പത്ത് മാസത്തിനുള്ളില്‍ പുതിയ നഴ്സറികള്‍ സ്ഥാപിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഡയറക്ട് ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാര്‍ജ നഴ്‌സറികളുടെ നിലവിലെ ഫീസ് പ്രതിവര്‍ഷം 800 ദിര്‍ഹമാണ്. നഴ്‌സറികള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 10 മാസത്തിനുള്ളില്‍ കല്‍ബയില്‍ പുതിയ നഴ്സറിയും ഒരു കേന്ദ്ര അടുക്കളയും സ്ഥാപിക്കും.

നഴ്‌സറി കുട്ടികള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം പാകം ചെയ്യുന്നതാവും സെന്‍ട്രല്‍ കിച്ചണ്‍. ഖോര്‍ഫക്കാനിലും മലീഹയിലും കേന്ദ്ര അടുക്കളയോട് കൂടിയ നഴ്‌സറികള്‍ വിപുലീകരിക്കും.

 

Latest