Connect with us

Saudi Arabia

ദമാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.

Published

|

Last Updated

ദമാം | സഊദി കിഴക്കന്‍ പ്രവിശ്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറത്തിന്റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമാം ഓഷ്യാന റെസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രസിഡന്റായി ഹബീബ് ഏലംകുളം, ജനറല്‍ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂര്‍, ട്രഷറായി പ്രവീണ്‍ വല്ലത്ത്, വൈസ് പ്രസിഡന്റായി സാജിദ് ആറാട്ടുപുഴ, ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് റഫീഖ് ചെമ്പോത്തറ, രക്ഷാധികാരികളായി മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. രക്ഷിതാക്കളും വിദ്യാലയങ്ങളും അധ്യാപകരും പൊതു സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ലഹരിക്കെതിരെ സാധ്യമായ എല്ലാ മുന്നേറ്റങ്ങളും സംഘടിപ്പിക്കണമെന്നും മീഡിയാ ഫോറം ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും നൗഷാദ് ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.

 

Latest