Connect with us

Uae

ഐ സി എഫ് യു എ ഇ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍; നാഷണല്‍ കൗണ്‍സില്‍ പ്രൗഢമായി

മുഹൈസിന താജുല്‍ ഉലമ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ വിവിധ റീജിയന്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു

Published

|

Last Updated

ദുബൈ \  പ്രവാസി സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ദിശ നിര്‍ണയിച്ചു നല്‍കുന്ന കര്‍മപദ്ധതി ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (ഐ സി എഫ്) യു എ ഇ നാഷണല്‍ കൗണ്‍സില്‍ പ്രൗഢമായി സമാപിച്ചു. മുഹൈസിന താജുല്‍ ഉലമ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ വിവിധ റീജിയന്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കാടങ്കോടിന്റെ അധ്യക്ഷതയില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. വിവിധ സമിതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടന്നു.

സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി മുഹമ്മദ് ഫൈസി, ഐ സി എഫ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍, ജി അബൂബക്കര്‍, എ കെ അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, മര്‍സൂഖ് സഅദി, പി കെ എം സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മുസ്തഫ ദാരിമി കടാങ്കോട് (പ്രസിഡന്റ്) അബ്ദുല്‍ ബസ്വീര്‍ സഖാഫി പുന്നക്കാട് (ജനറല്‍ സെക്രട്ടറി) മഹമൂദ് ഹാജി കടവത്തൂര്‍ (ഫൈനാന്‍സ് സെക്രട്ടറി), ആസിഫ് മുസ്ലിയാര്‍ പുതിയങ്ങാടി, ഉസ്മാന്‍ മുസ്ലിയാര്‍ ടി എന്‍ പുരം, അബ്ദുല്‍ കരീം ഹാജി തളങ്കര ഡെപ്യൂട്ടി പ്രസിഡന്റുമാര്‍), അബ്ദുന്നാസര്‍ കൊടിയത്തൂര്‍, ഇഖ്ബാല്‍ താമരശ്ശേരി, അബ്ദുല്‍ ഹകീം അണ്ടത്തോട്, ഹമീദ് സഅദി ഈശ്വരമംഗലം, സുലൈമാന്‍ കന്മനം, അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സമീര്‍ അവേലം, മൂസ കിണാശ്ശേരി, അശ്‌റഫ് പാലക്കോട്, പി കെ സി മുഹമ്മദ് സഖാഫി, സമീര്‍ മുസ്തഫ, കെ പി എം ശാഫി, ഹനീഫ സഖാഫി (സെക്രട്ടറിമാര്‍), അനീസ് തലശ്ശേരി (മെഡിക്കല്‍ വിംഗ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഹമീദ് പരപ്പ സ്വാഗതവും നാസര്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest