Uae
കമ്മാടം സുന്നി ജമാഅത് ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
സെക്രട്ടറി അമീര്‍ കുളങ്കര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അബുദബി | നീലേശ്വരം കമ്മാടം സുന്നി ജമാഅത് ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ദുല്‍ ലത്തീഫ് ദാരിമിയുടെ പ്രാത്ഥനയോട് തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് എല്‍ അബുബക്കര്‍ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അമീര്‍ കുളങ്കര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പഴയ കമ്മിറ്റിയെ പിരിച്ചു വിടുകയും ജിസിസി രാജ്യങ്ങളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ ജംമ്പോ കമ്മിറ്റി രൂപീകരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മൂലക്കല്‍, ജനറല്‍ സെക്രട്ടറി സുനീര്‍ കമ്മാടം, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ബാനം എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റമാരായി യൂസഫ് ബാനം, ഹാരിസ് കുളത്തിങ്കല്‍, സെക്രട്ടറിമാരായി അഷ്റഫ് അഹ്മദ് ബാനം, ശംസുദ്ധീന്‍ നെല്ലിയരെയും ജിസിസി പ്രതിനിധികളായി അസ്‌കര്‍ കേറ്റത്തില്‍ സൗദി അറേബ്യ, അജീര്‍ കുളങ്കര കുവൈത്ത്, അമീര്‍ കുളങ്കര ഖത്തര്‍, അഹ്മദ് കുഞ്ഞി ഓസ്‌ട്രേലിയ, അനസ് കെ പി കൊറിയ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രവര്‍ത്തക സമിതി അംഗങ്ങളായി ഹുസ്സൈന്‍ തങ്ങള്‍, സക്കരിയ കേറ്റത്തില്‍, ജമീല്‍ മുലപ്പാറ, അബുബക്കര്‍ മുലപ്പാറ, ജാഫര്‍ നെല്ലിയേര, അമീര്‍ ബാനം, അമീര്‍ കുളങ്കര, ലതീഫ് ദാരിമി, സത്താര്‍ അഹ്മദ് ബാനം, റസാഖ് ബാനം റോഡ്, മുസ്താഖ്, അഷ്റഫ് കാരാട്ട് എന്നിവരെ തിരഞ്ഞെടുത്തു.