Connect with us

Saudi Arabia

സഊദിയിൽ പുതിയ എണ്ണ വാതക പാടങ്ങൾ കണ്ടെത്തി

കിഴക്കന്‍ പ്രവിശ്യയിലും എംപ്റ്റി ക്വാര്‍ട്ടറിലുമായാണ് സഊദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അറാംകോയുടെ പര്യവേഷണത്തില്‍ പുതിയ ശേഖരം കണ്ടെത്തിയത്.

Published

|

Last Updated

ദമാം| സഊദി അറേബ്യന്‍ ഓയില്‍ കമ്പനിയായ സഊദി അറാംകോ കിഴക്കന്‍ പ്രവിശ്യയിലും എംപ്റ്റി ക്വാര്‍ട്ടറിലും പതിനാല് എണ്ണ, പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആഗോള ഊര്‍ജ്ജ മേഖലയില്‍ സഊദിയുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ ഹൈഡ്രോകാര്‍ബണ്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും പുതിയ കണ്ടെത്തലുകള്‍ക്ക് സാധിക്കുമെന്ന് സഊദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലും എംപ്റ്റി ക്വാര്‍ട്ടറിലുമായാണ് സഊദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അറാംകോയുടെപര്യവേഷണത്തില്‍ പുതിയ ശേഖരം കണ്ടെത്തിയത്.ആറ് എണ്ണ പാടങ്ങള്‍, രണ്ട് എണ്ണ സംഭരണികള്‍, രണ്ട് പ്രകൃതി വാതക പാടങ്ങള്‍,നാല് പ്രകൃതി വാതക സംഭരണികള്‍ എന്നിവ ഉള്‍പ്പെടെ പതിനാല് പാടങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ആഗോള ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നത്തില്‍ രാജ്യം സുപ്രധാന പങ്കാണ് വഹിക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയിലെ ജാബു-1 കിണറില്‍ നിന്ന് പ്രതിദിനം 800 ബാരല്‍ അസംസ്‌കൃത എണ്ണ, സയാഹിദ്-2 കിണറില്‍ നിന്ന് 630 ബാരല്‍ ക്രൂഡ് ഓയില്‍,ഐഫാന്‍-2 കിണറില്‍ പ്രതിദിനം 2,840 ബാരല്‍ ക്രൂഡും 0.44 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വാതകവുമാണ് ഉത്പാദിപ്പിക്കുന്നത്. ബെറി ഫീല്‍ഡിലെ ജുബൈല റിസര്‍വോയറില്‍ ബെറി-907 കിണറില്‍ നിന്ന് പ്രതിദിനം 520 ബാരല്‍ ലൈറ്റ് ക്രൂഡ് ഓയിലും പ്രതിദിനം 0.2 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വാതകവും മസാലിജ് ഫീല്‍ഡിലെ ഉനൈസ-എ റിസര്‍വോയറില്‍ നിന്ന് പ്രതിദിനം 0.92 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടിവാതകവും മസാലിജ്-64 കിണറില്‍ നിന്ന് പ്രീമിയം ലൈറ്റ് ക്രൂഡും ലഭിക്കും.

കിഴക്കന്‍ പ്രവിശ്യയില്‍ പ്രകൃതിവാതകത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. ഗിസ്ലാന്‍ ഫീല്‍ഡിലെ ഉനൈസ ബി/സി റിസര്‍വോയറിലാണ് വാതകം കണ്ടെത്തിയത്. ഗിസ്ലാന്‍-1 എന്ന കിണറില്‍ നിന്ന് പ്രതിദിനം 32 ദശലക്ഷം സെമി സെമി ക്യുബിക് അടി വാതകവും 2,525 ബാരല്‍ കണ്ടന്‍സേറ്റും ഉത്പാദിപ്പിക്കാന്‍ കഴിയും.ആറാം ഫീല്‍ഡിലെ കിണറില്‍ നിന്ന് പ്രതിദിനം 24 ദശലക്ഷം സെമി ക്യുബിക് അടി വാതകവും 3,000 ബാരല്‍ കണ്ടന്‍സേറ്റും ഉത്പാദിപ്പിക്കാന്‍ കഴിയും.

മിസ്വാസ് ഫീല്‍ഡിലെ ഖുസൈബ റിസര്‍വോയറിലാണ് പാരമ്പര്യേതര വാതകവും കണ്ടെത്തിയിരിക്കുന്നത്. മിസ്വാസ്-193101 എന്ന കിണറില്‍ നിന്ന് പ്രതിദിനം 3.5 ദശലക്ഷം സെമി ക്യുബിക് അടിയും 485 ബാരല്‍ കണ്ടന്‍സേറ്റും ഉത്പാദിപ്പിക്കാന്‍ കഴിയും.സഊദി വിഷന്‍ 2030 ന്റെ ഭാഗമായി പ്രകൃതി വിഭവങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആഗോള ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാക്കുകയാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്.


---- facebook comment plugin here -----