Connect with us

First Gear

പുതിയ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തി

ഒല എസ്1 പ്രോയുടെ പുതിയ പതിപ്പിന്റെ വില 1,47,999 രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഒല പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒല എസ്1എക്‌സ് സ്‌കൂട്ടര്‍ സീരീസില്‍ എസ്1എക്‌സ്, എസ്1എക്‌സ് പ്ലസ് എന്നീ രണ്ട് സ്‌കൂട്ടറുകളാണുള്ളത്. ഇത് കൂടാതെ മൂന്ന് സീറോ എമിഷന്‍ സ്‌കൂട്ടറുകളും ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. നാല് പുതിയ ഇലക്ട്രിഫൈഡ് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുകളും ഒല കഴിഞ്ഞ ദിവസം നടന്ന ഇവന്റില്‍ വെച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഓല എസ്1 പ്രോയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു.

ഒല എസ്1 പ്രോയുടെ പുതിയ പതിപ്പിന്റെ വില 1,47,999 രൂപയാണ്. ഒല എസ്1 എയറിന് 1,19,999 രൂപയാണ് വില. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒല പുതിയ മൂവ് ഒഎസും അവതരിപ്പിച്ചിട്ടുണ്ട്. ഇത് എസ്1 സീരീസിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റാണെന്ന് കമ്പനി പറഞ്ഞു. ഒല എസ്1 പ്രോയുടെ പര്‍ച്ചേസ് വിന്‍ഡോ ഓപ്പണ്‍ ആണ്. അടുത്ത മാസം പകുതി മുതല്‍ ഈ സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കും.

ഒല എസ്1എക്‌സ്, എസ്1എക്‌സ് പ്ലസ് എന്നിവയും കഴിഞ്ഞ ദിവസം നടന്ന ഇവന്റില്‍ വെച്ച് ഒല പുറത്തിറക്കി. ഒല എസ്1എക്‌സ് സ്‌കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പുതിയ എസ്1എക്‌സ് സ്‌കൂട്ടര്‍ സീരീസിന്റെ ഡെലിവറി ആരംഭിക്കുകയുള്ളു. ഒല എസ്1എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപയാണ് വില. ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 79,999 രൂപയ്ക്ക് സ്‌കൂട്ടര്‍ സ്വന്തമക്കാം.

ഒല എസ്1എക്‌സ്പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 21 വരെ 89,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഇവിയുടെ യഥാര്‍ത്ഥ വില 99,999 രൂപയാണ്. നിശ്ചിത കാലയളവിന് ശേഷം ബുക്ക് ചെയ്യുന്നവര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.