Kerala
കെ എസ് ആർ ടി സി ഓൺലൈൻ ബുക്കിംഗിന് പുതിയ പ്ലാറ്റ്ഫോം
അഭിബസിൽ നിന്നും മാൻടിസിലേക്കാണ് മാറ്റം. ആദ്യഘട്ടം കെ സ്വിഫ്റ്റിൽ
കോഴിക്കോട് | കെ എസ് ആർ ടി സിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നിലവിലെ അഭിബസിൽ നിന്നും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. മാൻടിസ് (MANTIZ) എന്ന നൂതന സംവിധാനത്തിലേക്കാണ് മാറ്റം. ഇതിന്റെ ആദ്യഘട്ടമായി കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളിൽ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തയ്യാറായിക്കഴിഞ്ഞു.
മെയ് ഒന്ന് മുതലുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗ് പുതിയ പ്ലാറ്റ്ഫോമുകളിലൂടെ ആരംഭിച്ചു. ആഗസ്റ്റ് 31നുള്ളിൽ കെ എസ് ആർ ടി സിയുടെ എല്ലാ സർവീസുകളും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമിലേക്ക് മാറ്റാണ് ഉദ്ദേശിക്കുന്നത്.
www.onlineksrtcswift.com ആണ് പതിയ വെബ്സൈറ്റ്. ENTE KSRTC NEO OPRS എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനിലും ബുക്കിംഗ് സൌകര്യം ലഭ്യമാണ്.
---- facebook comment plugin here -----