Uae
കെട്ടിട സുരക്ഷ മെച്ചപ്പെടുത്താൻ അബൂദബിയിൽ പുതിയ പദ്ധതി
ഡിസൈൻ ലൈഫ് കവിഞ്ഞതും താമസക്കാർക്ക് സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമായ വില്ലകൾ ഒഴികെയുള്ള നിലവിലുള്ള റെസിഡൻഷ്യൽ വില്ലകൾ പൂർണ ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനായുള്ള പ്രാഥമിക ആവശ്യകതകളിൽ നിന്ന് ഒഴിവാക്കും.
അബൂദബി | കെട്ടിടങ്ങളുടെ നിലവാരവും സുരക്ഷയും വർധിപ്പിക്കുന്നതിന് അബൂദബി സർക്കാർ പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചു. ബിൽഡിംഗ് ഒക്യുപൻസി ആൻഡ് ലെഗലൈസേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതി റെഗുലേറ്ററി കംപ്ലയിൻസ് ഉറപ്പാക്കും.
കെട്ടിടങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്നതിന് നടപ്പാക്കുന്ന മുൻകരുതൽ മെയിന്റനൻസ് ഷെഡ്യൂളുകൾ വസ്തുവിന്റെ മൂല്യം സംരക്ഷിക്കുകയും കെട്ടിടത്തിന് ആവശ്യമായ അടിയന്തര അറ്റകുറ്റപ്പണികളുടെ എണ്ണം കുറക്കുന്നതിലൂടെ ചെലവ് കുറക്കുകയും ചെയ്യും.
മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി നടപ്പാക്കുക.
അഗ്‌നി സുരക്ഷ, ഗ്യാസ് ഇൻസ്റ്റാളേഷൻ സുരക്ഷ, ഘടനാപരമായ സമഗ്രത, എലിവേറ്റർ സുരക്ഷ, കുട്ടികളുടെ സംരക്ഷണ നടപടികൾ തുടങ്ങിയ അവശ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഊന്നൽ നൽകുന്ന ഒരു സോപാധിക ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് ആണ് ആദ്യത്തേത്.
ഈ ഘട്ടത്തിൽ കെട്ടിടങ്ങളെ ശേഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് ഒഴിവാക്കും. അതേസമയം, ഡിസൈൻ ലൈഫ് കവിഞ്ഞതും താമസക്കാർക്ക് സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമായ വില്ലകൾ ഒഴികെയുള്ള നിലവിലുള്ള റെസിഡൻഷ്യൽ വില്ലകൾ പൂർണ ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനായുള്ള പ്രാഥമിക ആവശ്യകതകളിൽ നിന്ന് ഒഴിവാക്കും.