Connect with us

National

പുഴയിലെ മണ്‍കൂനയ്ക്ക് അരികില്‍ പുതിയ സിഗ്നല്‍; അര്‍ജുന്റെ ട്രക്കിന് സമാനമായതെന്ന് നിഗമനം,തിരച്ചില്‍ ശക്തമാക്കും

വൈകീട്ടോടെ സ്‌കാനിങ് വിവരങ്ങള്‍ പുറത്തുവരും. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു.

Published

|

Last Updated

അങ്കോല | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിനം പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴയും പുഴയില്‍ കുത്തൊഴുക്കും. ട്രക്കിന്റെ നിര്‍ണായക സിഗ്നല്‍ കിട്ടിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ നിന്നുമാണ് സിഗ്നല്‍ ലഭിച്ചത്. സിഗ്‌നല്‍ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണെന്നും മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

റോഡില്‍ നിന്നും 60 മീറ്റര്‍ അകലെയായാണ് സിഗ്നല്‍. വൈകീട്ടോടെ സ്‌കാനിങ് വിവരങ്ങള്‍ പുറത്തുവരും. കൂടുതല്‍ വിവരങ്ങള്‍ ഇതോടെ ലഭിക്കുമെന്നും റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു. രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകള്‍ പുഴക്കരികിലെ മണ്ണ് നീക്കിയുള്ള പരിശോധന ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ട്.

Latest