Connect with us

Uae

അജ്മാനിൽ പുതിയ സ്മാർട്ട് ഗതാഗത സംവിധാനം

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്നും അജ്മാൻ പോലീസ് അഭ്യർഥിച്ചു.

Published

|

Last Updated

അജ്മാൻ | ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ അജ്മാനിൽ പുതിയ സ്മാർട്ട് സംവിധാനം.ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുന്ന സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.

ഡ്രൈവിംഗിനിടെ ഫോണോ  ശ്രദ്ധാശൈഥില്യമുണ്ടാക്കുന്ന മറ്റെന്തെങ്കിലുമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും നൽകും.

ഒരു കാറിലെ പിൻസീറ്റിൽ ഇരിക്കുന്നവർ ഉൾപ്പെടെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.അല്ലാത്തപക്ഷം വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നൽകപ്പെടും. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്നും അജ്മാൻ പോലീസ് അഭ്യർഥിച്ചു.

Latest