Connect with us

Uae

അബൂദബിയിൽ രണ്ട് ഹൈവേകളിൽ പുതിയ വേഗപരിധി

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിഷ്‌കരിച്ച വേഗപരിധി.

Published

|

Last Updated

അബൂദബി | എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ (ഇ11) വേഗത പരിധി മണിക്കൂറിൽ 160ൽ നിന്ന് 140 കിലോമീറ്ററായി കുറക്കുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.

അബൂദബി-സ്വീഹാൻ റോഡിലെ (ഇ20) വേഗപരിധി 120ൽ നിന്ന് 100 കിലോമീറ്ററായി കുറക്കും. ഏപ്രിൽ 14 മുതൽ ഇത് പ്രാബല്യത്തിലാകും.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിഷ്‌കരിച്ച വേഗപരിധി.

പുതിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.

---- facebook comment plugin here -----

Latest