Saudi Arabia
റിയാദ് മെട്രോയിലെ പുതിയ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു
17 ലിഫ്റ്റുകളും 46 എസ്കലേറ്ററുകളും,വ്യാപാര സ്ഥാപനങ്ങൾ ,പൊതു ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.

റിയാദ്| റിയാദ് മെട്രോയിലെ പുതിയ സ്റ്റേഷൻ ബുധനാഴ്ച രാവിലെ പൊതുജനങ്ങൾക്കായി തുറന്നു. മെട്രോ ശൃംഖലയിലെ നാല് പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ഖസർ അൽ-ഹോകം ആണ് തുറന്നത്. പുതിയ സ്റ്റേഷൻ തലസ്ഥാന നഗരിയിലെ ബസ് സർവീസുകളുമായി ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നും,
ഏഴ് നിലകളിലായി 22,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും 35 മീറ്റർ ആഴത്തിൽ എത്തുന്നതുമായ സ്റ്റേഷൻ, പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങളുടെ മിശ്രിതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 17 ലിഫ്റ്റുകളും 46 എസ്കലേറ്ററുകളും,വ്യാപാര സ്ഥാപനങ്ങൾ ,പൊതു ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.
2024 ഡിസംബർ 1 ന് പൊതുജനങ്ങൾക്കായി തുറന്ന റിയാദ് മെട്രോയിൽ ആറ് പരസ്പരബന്ധിത ലൈനുകളോടെയുള്ള 85 സ്റ്റേഷനുകളാണുള്ളത്. തലസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികാസവും വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും കാർബൺ ബഹിർഗമനം കുറയ്ക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് റിയാദ് മെട്രോ ലക്ഷ്യമിടുന്നത്.പ്രവർത്തനം ആരംഭിച്ച് മൂന്ന് മാസങ്ങൾക്കുള്ളിൽ ഇതിനകം 18 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്.