National
കൊവിഡ് വാക്സീന്റെ പുതിയ സ്റ്റോക്ക് നല്‍കണം: ബിഹാര്‍ മുഖ്യമന്ത്രി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

പട്ന|കൊവിഡ് വാക്സീന്റെ പുതിയ സ്റ്റോക്ക് നല്‍കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒരു ചടങ്ങിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ കൊവിഡ് കേസുകള്‍ കുറവാണ്. ഞങ്ങളുടെ ടെസ്റ്റിംഗ് നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----