Connect with us

Kozhikode

എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് നവസാരഥികൾ

അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രസിഡൻ്റായും മുനീർ സഖാഫി ഓർക്കാട്ടേരി ജനറൽ സെക്രട്ടറിയായും പി വി അഹ്മദ് കബീർ എളേറ്റിൽ ഫിനാൻസ് സെക്രട്ടറിയായും നിയുക്തരായി

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നവസാരഥികൾ. പൂനൂർ മർകസ് ഗാർഡനിൽ നടന്ന കോഴിക്കോട് ജില്ലാ യൂത്ത് കൗണ്‍സിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബ്ദുർറഷീദ് സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ്‌ തുറാബ് സഖാഫി പതാക ഉയര്‍ത്തി. ജില്ലാ ഭാരവാഹികളായ അബ്ദുൽ കലാം മാവൂർ, മുനീർ സഖാഫി, പി വി അഹ്മദ് കബീർ എന്നിവര്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികൾ: അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി (പ്രസിഡൻ്റ്), മുനീർ സഖാഫി ഓർക്കാട്ടേരി (ജനറൽ സെക്രട്ടറി), പി വി അഹ്മദ് കബീർ എളേറ്റിൽ (ഫിനാൻസ് സെക്രട്ടറി). അലവി സഖാഫി കായലം (ഓർനൈസിംഗ് പ്രസിഡൻ്റ്), സി കെ റാശിദ് ബുഖാരി (ഓർനൈസിംഗ് സെക്രട്ടറി), ഇബ്റാഹീം സഖാഫി താത്തൂർ (ദഅ്‌വ പ്രസിഡൻ്റ്), സ്വാദിഖ് സഖാഫി പൂനൂർ (ദഅ്‌വ സെക്രട്ടറി),  മുനീർ സഅദി പൂലോട് (സാമൂഹികം പ്രസിഡൻ്റ്), മുഹമ്മദലി കിനാലൂർ (സാമൂഹികം സെക്രട്ടറി), ഡോ. അബൂബക്കർ നിസാമി (സാംസ്കാരികം പ്രസിഡൻ്റ്), അബ്ദുൽ മജീദ് പൂത്തൊടി  (സാംസ്കാരികം സെക്രട്ടറി), സലീം സി ചെറുവണ്ണൂർ (സാന്ത്വനം സെക്രട്ടറി)