Connect with us

kuwait residence

കുവൈത്തില്‍ താമസസ്ഥലത്തെ വിലാസം അപ്‌ഡേറ്റു ചെയ്യാത്തവരെ കണ്ടെത്താന്‍ പുതിയ പരിശോധന

ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് ന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ താമസസ്ഥലത്തെ മേല്‍വിലാസം കൃത്യമായി അപ്‌ഡേറ്റു ചെയ്യാത്ത താമസക്കാരെ കണ്ടെത്തുന്നതിന് പുതിയ പരിശോധന ആരംഭിക്കുമെന്ന് മുന്നറിയിപ്പ്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് ന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി യെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു.

അന്വേഷണത്തിന് മുന്നോടിയായി മുഴുവന്‍ താമസക്കാര്‍ക്കും താമസ സ്ഥലം അപ്‌ഡേറ്റു ചെയ്യുന്നതിനുള്ള അറിയിപ്പ് സഹല്‍ ആപ്പ് വഴി അയച്ചുതുടങ്ങി. രണ്ട് മാസത്തിനകം ഈ സന്ദേശത്തോട് പ്രതികരിക്കാത്തവര്‍ക്കെതിരെ പ്രതി മാസം ഇരുപത് കുവൈത്തി ദിനാര്‍ പിഴ ചുമത്തുകയും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തങ്ങളുടെ അറിവ് കൂടാതെ തങ്ങളുടെ കെട്ടിടങ്ങളുടെ മേല്‍വിലാസത്തില്‍ പലരും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തതായി പല കെട്ടിട ഉടമകളും സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികാരികള്‍ക്ക് പരാതി അയച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള പരാതികളുടെ നിജസ്ഥിതി അറിയാന്‍ തമസക്കാരെ വിളിച്ചു വരുത്തുവാനും സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികാരികള്‍ തുടക്കം കുറിച്ചു. ഭാര്യ ഭര്‍ത്താക്കന്മാരുടെ മേല്‍വിസം ഭര്‍ത്താവിന്റെ താമസ സ്ഥലത്ത് ആവണം. വിവാഹ ബന്ധം വേര്‍പെടുത്തിക്കഴിയുന്നവര്‍ ആ വിവരം അറിയിക്കകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. അതേ സമയം മേല്‍വിലാസം പുതുക്കാത്ത അനേകം പ്രവാസികളുടെ വിവരങ്ങള്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികാരികള്‍ ഇതിനകം നീക്കം ചെയ്തു കഴിഞ്ഞു. രാജ്യത്ത് തുടരുന്ന സുരക്ഷ പരിശോധനയില്‍ കഴിഞ്ഞദിവസം പിടിയിലായവരില്‍ അധികപേരും സിവില്‍ ഐഡിയില്‍ രേഖപെടുത്തിയ വിലാസത്തില്‍ നിന്ന് വ്യത്യസ്തസ്ഥലങ്ങളിലാണ് താമസിക്കുന്നത് എന്നും കണ്ടെത്തിട്ടുണ്ട്.

നേരത്തെ സിവില്‍ ഐഡിയിലെ മേല്‍വിലാസം ഉപയോഗിച്ച് താമസകാലാവധി അവസാനിച്ചവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. ഈ ശ്രമവും പരാജയപ്പെടുകയാനുണ്ടായത്. ഇത് കൂടി കണക്കിലെടുത്താണ് സിവില്‍ ഐഡിയിലെ മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.

 

 

Latest