Connect with us

First Gear

പുതിയ ട്രയംഫ് റോക്കറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയിലെത്തി

ആര്‍, ജിടി എന്നീ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പുതിയ റോക്കറ്റ് 3 221 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 20.80 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വിലയില്‍ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ആര്‍, ജിടി എന്നീ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ‘ആര്‍’ ട്രിമ്മിന് 20.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ‘ജിടി’ സ്‌പെക്ക് മോഡലിന് 21.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

6,000 ആര്‍പിഎമ്മില്‍ പരമാവധി 165 ബിഎച്ച്പി പവര്‍ നല്‍കുന്ന 2,500 സിസി, 3 സിലിണ്ടര്‍ എഞ്ചിനില്‍ നിന്നുള്ള പവര്‍ സ്രോതസ്സാണ് ബൈക്കിനുള്ളത്. ഉയര്‍ന്ന സ്പെസിഫിക്കേഷന്‍ അവോണ്‍ കോബ്ര ക്രോം ടയറുകള്‍ക്കൊപ്പം വരുന്ന ചക്രങ്ങള്‍ക്കായി സങ്കീര്‍ണ്ണമായ 20-സ്പോക്ക് ഡിസൈനോടുകൂടിയ, ഭാരം കുറഞ്ഞ കാസ്റ്റ് അലുമിനിയം ആണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അടുത്തിടെ നിരവധി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ടൈഗര്‍ 1200 ശ്രേണിയിലുള്ള അഡ്വഞ്ചര്‍ ബൈക്കുകള്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ ടൈഗര്‍ 1200 രണ്ട് മോഡല്‍ ശ്രേണികളിലാണ് വാഗ്ദാനം ചെയ്യുന്നത്. റോഡ്-ബയേസ്ഡ് ജിടി, ഓഫ്-റോഡ് ഫോക്കസ്ഡ് റാലി ശ്രേണികള്‍ എന്നിവയാണവ.

 

 

Latest